വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഇന്ന് കോടതി വിധി പറയും.സിബിഐ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി പിതാവ് ഉണ്ണിയാണ് കോടതിയെ സമീപിച്ചത്.കേസിൽ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.തിരുവനന്തപുരം സിജെ എം കോടതി ഉച്ചക്ക് രണ്ടു മണിക്ക് കേസ് പരിഗണിക്കും.
