പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുളിയറക്കോണം സ്വദേശി അനന്തു എന്ന വിപിന്‍ ആണ് അറസ്റ്റിലായത്. വിളപ്പില്‍ശാല പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തതു.ശനിയാഴ്ച രാവിലെയാണ് സംഭവം. വിപിനുള്പ്പെട്ട നാലംഗസംഘം ചൊവ്വള്ളൂര്‍ ജങ്ഷനില്‍ സ്ഥിരമായി ബൈക്ക് റേസിങ് നടത്തുമായിരുന്നു. ഇത് നാട്ടുകാര്‍ വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് നാട്ടുകാരെ ഭയപ്പെടുത്താൻ വേണ്ടി സംഘം സ്ഥലത്ത് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.പരാതിയുടെ അടിസ്ഥാനത്തില്‍, വിളപ്പില്‍ശാല പൊലീസ് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തു .
