സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയം. cbse.nic.in എന്ന സെറ്റിൽ ഫലം ലഭ്യമാകും.ഏറെ വിവാദവും ആശങ്കയുമുണ്ടാക്കിയ പത്താം ക്ലാസ് പരീക്ഷ ഫലവും ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
