കൊവിഡ് 19ന്റെ ഒമിക്രോൺ വേരിയന്റിന്റെ പുതിയ ഉപവകഭേദം ബിഎ 2.75 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഏകദേശം 30 ശതമാനം വർദ്ധിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉപമേഖലകളിൽ ആറിൽ നാലിലും കേസുകൾ കഴിഞ്ഞ ആഴ്ചയിൽ വർദ്ധിച്ചതായി ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
യൂറോപ്പിലും അമേരിക്കയിലും BA.4, BA.5 എന്നി തരംഗങ്ങളാണ് കണ്ട് വരുന്നത്. ഇന്ത്യയിലാണ് BA.2.75 ന്റെ ഒരു പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. BA.2.75 എന്ന് വിളിക്കപ്പെടുന്ന ഒരു ഉപവകഭേദത്തിന്റെ ആവിർഭാവം ഇന്ത്യയിൽ നിന്ന് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
