മാങ്കോട് രാധാകൃഷ്ണൻ സി പി ഐ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.നെടുമങ്ങാട് സമാപിച്ച ജില്ലാ സമ്മേളനമാണ് രാധാകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.ജില്ലാ സെക്രട്ടറി ആയിരുന്ന ജി.ആർ അനിൽ മന്ത്രിസഭയിൽ അംഗമായപ്പോൾ മാങ്കോട് രാധാകൃഷ്ണന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു.2001 മുതൽ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ അംഗമായിരുന്നു.
