


മുള്ളറം കോട് ഗവ എൽ.പി.എസിൽ ഡോക്ടഴ്സ് ഡേ ദിനാചരണം സമുചിതമായി ആഘോഷിച്ചു. ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ . പ്രവീൺ സ്കൂളിലെത്തി കുട്ടികളുമായി സംവദിച്ചു. കുട്ടികളിൽ കണ്ടു വരുന്ന പോഷകാഹാരകുറവ് അതിന്റെ പ്രതിവിധികൾ, വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം, കുട്ടികൾക്ക് കോവിഡ് വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. അധ്യാപകർ രക്ഷിതാക്കൾ, വാർഡ് മെമ്പർ എന്നിവർ പങ്കെടുത്തു
