സ്വാതന്ത്ര്യ ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണത്തിനുള്ള മേഖലാജാഥകൾക്ക്ആവേശ തുടക്കം.എന്റെ ഇന്ത്യ എവിടെ ജോലി എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥകൾ പര്യടനം നടത്തുന്നത്. തെക്കൻ മേഖലാജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ സെക്രട്ടറി ബി കെ സനോജിന് പതാക കൈമാറി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
