വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്കാരെ കയ്യേറ്റം ചെയ്ത കേസിൽ മുൻ മന്ത്രി ഇ.പി.ജയരാജൻ ,മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ളവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശം.മനഃപൂർവമല്ലാത്ത നരഹത്യ,വധശ്രമം,ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദ്ദേശം.തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം.
