എല്ലാ നിയമസഭാ നിയോജക മണ്ഡലത്തിലും ഒരു ഫിഷ് മാർട്ട് എന്ന പദ്ധതിയുടെ ഭാഗമായി കല്ലറ ചന്തയിൽ നിർമ്മിച്ച മൽസ്യഫെഡിൻറെപുതിയ ഫിഷ് മാർട്ടിന്റെ ഉത്ഘാടനം ഫിഷറീസ് മന്ത്രി വി.അബ്ദുൽ റഹിമാൻ നിർവഹിച്ചു.ജനങ്ങൾക്ക് വിഷരഹിതമായ മൽസ്യം ഉറപ്പാക്കാനാണ് മൽസ്യ ഫെഡ് ഔട്ട്ലെറ്റുകൾ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ നാലാമത്തെ ഫിഷ് മാർട്ടാണ് വാമനപുരം നിയോജകമണ്ഡലത്തിൽ തുറന്നത്.
