ഇറാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി ഖത്തർ പോലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികൾ മൂന്നുപേർ ഇന്നലെ നാട്ടിലെത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയൻ ക്രിസ്റ്റഫർ അരുൺ അടിമലത്തുറ സ്വദേശി മൈക്കിൾ ദേവദാസൻ എന്നിവരാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. ഇവർ ഉൾപ്പെടെ ആറ് മലയാളികൾ ജൂൺ മൂന്നിനാണ് ഖത്തർ പോലീസിന്റെ പിടിയിലായത്. ബോട്ട് ശക്തമായ കാറ്റിൽപെട്ട് ഖത്തർ അതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ 19നാണ് ഇവർ ഇറാനിൽ എത്തിയത്. ഇവരുടെ മോചനത്തിനായി ഖത്തറിലെയും ഇറാനിലെയും ഇന്ത്യൻ എംബസിയുമായി നോർക്ക നിരന്തര ഇടപെടൽ നടത്തി
