തിരുവനന്തപുരം : കോവളം തീരത്തുണ്ടായ ശക്തമായ തിരയിൽ നടപ്പാതയും നടപ്പാതയിൽ സ്ഥാപിച്ചിരുന്ന കൈവരിയുടെ ഒരു ഭാഗവും തകർന്നു. അലറാം സ്ഥാപിച്ചിരുന്ന തൂണുകളും ഒടിഞ്ഞ് വീണു. ശനിയാഴ്ച രാവിലെ മുതൽ വേലിയേറ്റം അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ ഇവ കൂറ്റൻ തിരമാലകളായി കരിയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു.
ഞായറാഴ്ച്ച പകൽ മൂന്നോടെയാണ് സംഭവം. ഈ സമയത്ത് അളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.നേരത്തെ തകർന്നു കിടന്ന നടപ്പാത മാസങ്ങൾക്കു മുമ്പാണ് 45 ലക്ഷം രൂപ വിനിയോഗിച്ച് അറ്റകുറ്റപണി നടത്തി നവീകരിച്ച് കൈവരി സ്ഥാപിച്ചത്.നടപ്പാതയുടെ സംരക്ഷണ ഭിത്തി തകർന്ന് അടിഭാഗം ഏത് സമയത്തും ഇടിഞ്ഞ് താഴുന്ന നിലയിലാണ്.
