ഹർജി പരിഗണിക്കണമെങ്കിൽ സമരം നിർത്തണമെന്ന് കോടതി അല്ലെങ്കിൽ കോടതി പിൻമാറുകയാണ്.
സമരം നിർത്തിയിട്ട് കേസ് കേൾക്കാം. അല്ലെങ്കില്‍ ഇടക്കാല ഉത്തരവ് എല്ലാം പിൻവലിക്കുമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നല്കി. പാവപ്പെട്ട ജീവനക്കാർ കഠിനാദ്ധ്വാനം നടത്തുകയാണ്.
ജനങ്ങളെ കുറിച്ച് യൂണിയൻ നേതാക്കൾക്ക് അല്പമെങ്കിലും ചിന്ത വേണം.നിരവധി ജീവനക്കാർ കോടതിക്ക് കത്തെഴുതുന്നുണ്ട്.അവരെക്കുറിച്ച് കോടതിക്ക് വലിയ അഭിമാനമുണ്ടെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.കെ എസ് ആർ ടി സി ജീവനക്കാർ ചീഫ് ഓഫീസ് ആസ്ഥാനത്ത് നടത്തുന്ന സമരം ഉടൻ അവസാനിപ്പിക്കുമെന്ന് യൂണിയൻ കോടതിയെ അറിയിച്ചു.തുടര്‍ന്ന് കേസ് ജൂലൈ 11 ന് പരിഗണിക്കാൻ മാറ്റി.
