അനധികൃതമായി വീട്ടിൽ വിൽപ്പന നടത്തുന്നതിനായി ചാക്കിൽ കെട്ടി സൂക്ഷിച്ചു വച്ചിരുന്ന 25 ഓളം മദ്യം അടങ്ങിയ കുപ്പികൾ കടയ്ക്കാവൂർ പോലീസ് പ്രതിയുടെ വീട്ടിൽ നിന്ന് പിടികൂടി. വക്കം മാർത്താണ്ഡൻകുട്ടി സ്മാരകത്തിന് സമീപം താമസിക്കുന്ന സനീഷിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ ആൾക്കാർ നിരന്തരം വന്നു പോകുന്നതും പരിസരപ്രദേശത്ത് അനധികൃത മദ്യം വില്പന നടത്തുന്നതുമായി എസ് എച്ച്ഒ അജേഷ്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം നടത്തിവരികയാണ് പ്രതി പിടിയിലായത്. വീട്ടിൽ പരിശോധനയ്ക്ക് എത്തിയ പോലീസ് സംഘംവീടിന്റെ അടുക്കളയിൽ വിവിധ അളവിലും ബ്രാൻഡുകളിലും ഉള്ള മദ്യക്കുപ്പികൾ പിടിച്ചെടുത്തു.സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്,അടിപിടി കേസുകൾ കൊലപാതകം തുടങ്ങിനിരവധി കേസുകൾ പ്രതിക്ക് നിലവിലുണ്ട്. കടയ്ക്കാവൂർ എസ് എച്ച് ഒ അജേഷ്, എസ് ഐ മാരായ ദീപു ,മാഹിൻ, എസ് ഐ മാരായ ശ്രീകുമാർ ,ജയകുമാർ ,രാജീവ് എസ് സി പി ഒ മാരായ ജ്യോതിഷ് കുമാർ, അഭിജിത് കൃഷ്ണ, ഡബ്ലിയു സി പി ഒ മേരി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വക്കം കടക്കാവൂർ പ്രദേശങ്ങളിൽ അനധികൃതമായി വിദേശമദ്യം വിൽപ്പനം നടത്തുന്നവരെ കുറിച്ച്പോലീസ് അന്വേഷണം ആരംഭിച്ചു.
