വാടക വീട്ടിലെ കിണറ്റിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പിരപ്പൻകോട് പേരെയെത്തും മുകൾ പുത്തൻ വിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സാവിത്രിയമ്മയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് സാവിത്രിയമ്മയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. സാവിത്രിഅമ്മയും മകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രണ്ട് ദിവസമായി മകൾ വീട്ടിൽ ഉണ്ടായിരുന്നില്ല.കിണറ്റിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന്, നാട്ടുകാർ വെഞ്ഞാറമൂട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
