ഇന്ന് 11 മണിക്ക് രാജ്യസഭ ചേർന്ന ഉടനെ ആയിരുന്നു ഉഷയുടെ സത്യപ്രതിജ്ഞ. ഹിന്ദിയിലാണ് സത്യ വാചകം ചൊല്ലിയത്. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ആയതിനാലാണ് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഉഷ വിശദീകരിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രിയെ കണ്ടു. കഴിഞ്ഞദിവസം ദില്ലിയിലെത്തിയ പി ടി ഉഷ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ധ യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പിടി ഉഷയെ ബിജെപി എംപിയായി നിയോഗിച്ചത്.
