ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും 100 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് അധികൃതർ.60 വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 15 ഇടത്തുനിന്നും പ്ലാസ്റ്റിക് പിടിച്ചെടുത്തു.പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പഞ്ചായത്ത് ഹാരിത കർമ്മ സേനക്ക് കൈമാറി.തിരുവനന്തപുരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജിബോൺസ്ലെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
