ദയാഹർജികളോട് ഒട്ടും ദയ കാണിക്കാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പടിയിറങ്ങുന്നു. അഞ്ച് വർഷത്തെ ഭരണകാലയളവിൽ സമർപ്പിച്ച ആറ് ദയാഹർജികളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. 2012ലെ നിർഭയ ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികൾ നൽകിയ ഹർജി, ബീഹാർ കൂട്ടക്കൊലക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജി, പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ഘാതകൻ ബൽവന്ത് സിംഗ് രജോനയുടെ ദയാഹർജി, ഒരു സ്ത്രീയെയും അഞ്ച് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബിഹാർ സ്വദേശി ജഗത് റായിയുടെ ദയാഹർജി എല്ലാം തള്ളിക്കളയുകയായിരുന്നു. ഈ ഹർജ്ജികളിൽ ചിലത് അടുത്ത പ്രസിഡന്റിന്റെ മുമ്പാകെ വരാൻ സാധ്യതയുണ്ട്.
