ഇന്നലെ രാത്രിയിൽ പെയ്ത വലിയ മഴയിൽ അടയമൺ വയ്യാറ്റിൻകര പുലരി ട്യൂഷൻ സെന്ററിനു സമീപം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. നാട്ടുകാർ മുന്നറിയിപ്പിനായി പൈപ്പുകൾ കുത്തിവെച്ച് അതിൽ ചുവന്ന നാട നാട്ടി.ഈ പ്രദേശത്ത് ഇരുചക്ര വാഹനങ്ങളിൽ അപകടത്തിൽ പെടുന്നത് പതിവാണെന്ന് പരിസരവാസികൾ അഭിപ്രായപ്പെട്ടു തൊളിക്കുഴി മുതൽ നോക്കിയാൽ കുറവൻ കുഴി വരെ റോഡ് പലഭാഗങ്ങളും തകർന്ന നിലയിലാണ്. ഇറക്കത്തിൽ റോഡ് വിണ്ടു മാറിയിരിക്കുന്നു.കൊണ്ടൂർ റോഡിന്റെ സൈഡിലെ കെട്ടുകൾക്കു നിരന്തരമായ ടിപ്പർ ലോറി ഓട്ടത്തിലൂടെ ബലക്ഷയം ഉണ്ടായിരിക്കുന്നു. ഇങ്ങനെ പോയാൽ മാസങ്ങൾക്കകം തന്നെ ഈറോഡ് നിശേഷം നശിക്കും എന്നതിൽ സംശയമില്ല.
