കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡഡത്തിന് സമീപം പുതുക്കട അഞ്ചുകണ്ണുകലുങ്ങ് ക്ഷേത്രത്തിലെ കുഭാംഭിഷേകവുമായി നടന്ന ക്ഷേത്ര ഉത്സവത്തിനിടയ്ക്കാണ് മോഷണം നടന്നത്.
കുഭാംഭിഷേകവുമായി ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു. കുഭംഭിഷേകവുമായി ബന്ധപ്പെട്ടു മുതിർന്ന രാഷ്ട്രിയ പ്രവർത്തകരും പങ്കെടുത്തിരുന്നു ഇതോടെ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവിച്ചിരുന്നു. ഈ സമയത്ത് പൈങ്കുളം സ്വദേശിനിയായ തേരസമ്മാളിന്റെ രണ്ട് പവൻ സ്വർണ്ണമാല മോഷ്ടാവ് പൊട്ടിച്ചു എടുത്തതോടെ സ്ത്രീ ബഹളം വച്ചു. തുടർന്ന് ഭക്തരും ക്ഷേത്ര കമ്മറ്റി അംഗവും പ്രതിയായ ഒരു സ്ത്രീയെ പിടികൂടി പുതുക്കട പോലീസിന് കൈമാറുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ചെന്നൈ സ്വദേശികളായ മൂന്നാംഗ സംഘമാണ് മോഷണം നടത്തിയതായി തെളിഞ്ഞു.പ്രതിയായ സ്ത്രീയെ കൂടുതൽ ചോദ്യം ചെയ്യലിൽ ഒപ്പം ഉണ്ടായിരുന്ന രണ്ടു യുവാക്കൾ രക്ഷപ്പെട്ടതായും സ്ത്രീ മൊഴി നൽകി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ചെന്നൈ, കുളത്തൂർ സ്വദേശിയായ കുമാരവേൽ, മണികണ്ഠൻ , കുമാര വേലിന്റെ ഭാര്യ കുമാരി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തുടർ അന്വേഷണത്തിൽ ചെന്നൈ മുതൽ കന്യാകുമാരി വരെ പല ക്ഷേത്രങ്ങളിലും, ക്രിസ്ത്യൻ ആരാധന ലയങ്ങളിലും ഈ സംഘം ഇത്തരത്തിൽ മോഷണം നടത്തിയിട്ടുള്ളതായി പോലീസിനോട് പ്രതികൾ പറഞ്ഞു. തമിഴ്നാട്ടിൽ പല സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസ്സുകൾ ഉള്ളതായും പോലീസ് അറിയിച്ചു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
