എംഎല്‍എ ബോര്‍ഡ് വച്ച വാഹനത്തില്‍ നിയമസഭയിലെത്തി മുന്‍മന്ത്രി സജി ചെറിയാന്. സഭയില്‍ സജി ചെറിയാന്റെ ഇരിപ്പിടവും മാറി. രണ്ടാം നിരയില്‍ മുന്‍മന്ത്രി കെ.കെ. ശൈലജയ്ക്ക് സമീപമാണ് സജി ചെറിയാന്റെ ഇരിപ്പിടം. സഭയിലെത്തിയ സജിയുമായി മന്ത്രിമാരും എംഎല്‍എമാരും സൗഹൃദം പങ്കിട്ടുമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ ഒരു വിഷമവുമില്ലെന്ന് സജി ചെറിയാന് മാധ്യമങ്ങളോട് പ്രതികരിച്ചു.
