തിരുവനന്തപുരം ബാർ അസോസിയേഷൻറെ നേതൃത്വത്തിൽ അഭിഭാഷകർ കോടതി ബഹിഷ്ക്കരിക്കുന്നു.വിദേശ വനിതയുടെ കൊലപാതക വിചാരണക്കിടെതൊണ്ടിമുതലായ ഒരു ഫോട്ടോ കാണാതായിരുന്നു.ഇതുമായി ബന്ധപ്പെട്ട് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി അഭിഭാഷകരെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന് ആരോപിച്ചാണ് അഭിഭാഷകരുടെ പ്രതിഷേധം.പ്രധിഷേധ സൂചകമായി അഡിഷണൽ സെഷൻസ് കോടതി ഈ മാസം 30 വരെ ബഹിഷ്കരിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
