കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ആത്മീയ പ്രവർത്തനം നടത്തിയ മഹാനായ സന്യാസിയായിരുന്നു സ്വാമി ശാശ്വതീകാനന്ദയെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ഞാനാ തപസ്വി പറഞ്ഞു.ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സ്ഥാപകൻ സ്വാമി ശാശ്വതീകാനന്ദയുടെ ഇരുപതാം സമാധി ദിനാചരണം വാവറയമ്പലത്ത് ഉൽഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം,.ശ്രീനാരായണ ഗുരുവിന്റെ ദർശനം പ്രചരിപ്പിക്കുന്നതിൽ സ്വാമി ശാശ്വതീകാനന്ദ വലിയ പങ്ക് വഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
