കോർപറേഷനിലെ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്ന സഞ്ചയ സോഫ്റ്റ് വെയറിൽ റവന്യു ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടർ യൂസർ നെയിമും പാസ്സ്വേർഡും ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതായി കണ്ടെത്തി.സംഭവത്തിൽ രണ്ടു താൽക്കാലിക ജീവനക്കാരെ അന്വേഷണവിധേയമായി ജോലിയിൽ നിന്നും മാറ്റിനിർത്തിയതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
ആരാണ് ക്രമക്കേട് നടത്തിയതെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇവർ ഉപയോഗിച്ച കമ്പ്യൂട്ടറിൽ നിന്നാണ് വ്യാജ നമ്പർ നൽകിയതെന്ന് കണ്ടെത്തിയതോടെയാണ് ജീവനക്കാരെ മാറ്റി നിർത്താൻ ഭരണസമിതി തീരുമാനിച്ചത്.
