വനമഹോത്സവം 2022-ന്റെ ഭാഗമായി കേരള വനം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന പരിപാടികളുടെ സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക് നിയമസഭാ മന്ദിരത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു.
സ്പീക്കര്‍ . എം.ബി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്, മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ പങ്കെടുക്കുന്നു.
