ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ പൂക്കൃഷിയിലൂടെ സ്വയം പര്യാപ്തമാക്കാൻ വർണം പദ്ധതിയുമായി ബാലരാമപുരം പഞ്ചായത്ത്.ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്ന് വരുന്ന പൂക്കളാണ് പ്രധാനമായും അതിർത്തിപ്പട്ടണമായ ബാലരാമപുരത്തുകാർ ആശ്രയിക്കുക.വിപണിയിൽ വലിയ വില നൽകിയാണ് പൂക്കൾ വാങ്ങുന്നത്.ഇതിനു പരിഹാരമായാണ് പഞ്ചായത്ത് വർണ്ണം പദ്ധതിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്.
പദ്ധതിയുടെ ഉത്ഘാടനം നേമം ബ്ലോൾക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ് .കെ.പ്രീജ നിർവഹിച്ചു.
