വെള്ളയമ്പലം ജിമ്മി ജോർജ് സ്പോർട്സ് കോംപ്ലെക്സിലെ സ്വിമ്മിങ് പൂൾ നവീകരണത്തിന് ശേഷം വീണ്ടും തുറന്നു.നീന്തൽ പരിശീലനത്തിനും വ്യായാമത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ദേശീയതലത്തിൽ മെഡൽ നേടിയ അംഗീകൃത പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം.പുരുഷ വനിതാ പരിശീലകരുടെയും ലൈഫ് ഗുർഡുകളുടെയും സേവനവും ലഭ്യമാണ്.കോവിഡിന് ശേഷം തുറന്നു പ്രവർത്തിച്ചിരുന്ന പൂൾ വാർഷിക നവീകരണത്തിന്റെ ഭാഗമായാണ് വീണ്ടും അടച്ചിട്ടത്.ജില്ലയിലെത്തന്നെ ആദ്യ സ്വിമ്മിങ് പൂളുകളിൽ ഒന്നാണിത്.
