റവന്യു വകുപ്പിലെ വെബ്സൈറ്റുകൾ വീണ്ടും തകരാറിലായതിനാൽ ജില്ലയിലെ വില്ലേജ് ഓഫീസിലെ സേവനങ്ങൾ പലതും നിലച്ച മട്ടിലാണ്.ഒരാഴ്ചയായി തുടരുന്ന സെർവർ തകരാർ ഇതുവരെയും പരിഹരിച്ചിട്ടില്ല .സെർവർ തകരാർ ഉദ്യോഗസ്ഥരെയും ജനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്.വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുന്നവർ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്.സേവനങ്ങൾ ഡിജിറ്റൽ ആയി മാറിയതിനാൽ അപേക്ഷകൾ ഓൺലൈൻ ആയി മാത്രമേ സമർപ്പിക്കാനാകു.
കഴിഞ്ഞ മാസത്തിലും ഇത്തരത്തിൽ തകരാറ് സംഭവിച്ചിരുന്നു.ദിവസങ്ങൾക്ക് ശേഷം പരിഹരിക്കുകയായിരുന്നു.
