തുറമുഖ നിർമ്മാണം പൂർണ്ണമായിട്ടില്ലെങ്കിലും ഈ വർഷം തന്നെ ആദ്യ കപ്പൽ എത്തിക്കാനാണ് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് വേണ്ടി മുക്കോലയിൽ സജ്ജമാക്കിയ ഗ്യാസ് ഇന്‍സുലേറ്റഡ് 220 കെ.വി.സബ്സ്റ്റേഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിഴിഞ്ഞം പൂർത്തിയാകുമ്പോൾ ചെറുകിട തുറമുഖങ്ങളെ കൂടി ബന്ധപ്പെടുത്തി അനുബന്ധ വ്യവസായ രംഗത്ത് വികസനമുണ്ടാക്കും.തുറമുഖ നിർമ്മാണത്തോടനുബന്ധിച്ചുള്ള പുനരധിവാസത്തിന് 100 കോടി രൂപ സർക്കാർ അനുവദിച്ചു.ഏതെങ്കിലും വിഭാഗത്തിന് പുനരധിവാസത്തിന് സഹായം കിട്ടിയിട്ടില്ലെങ്കിൽ നല്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.
