.
കല്ലമ്പലം.ഗവ.എൽ പി എസ് മുള്ളറംകോട് ചിങ്ങം ഒന്ന് കർഷക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. കാർഷികം എന്നു പേരിട്ട കാർഷിക വിളകളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി. അപൂർവമായ കാർഷിക വിളകൾ കുട്ടികൾക്ക് നേരിട്ട് കാണാനും അവയെ അടുത്തറിയാനും സാധിച്ചു. അമ്പഴങ്ങ, കട പാവൽ, നിത്യവഴുതന, ചതുരപയർ , നിലക്കടല, മൈസൂർ മല്ലി, ചേന, നനകിഴങ്ങ്, കൂവ, കാച്ചിൽ തുടങ്ങി 56 ഓളം കാർഷിക വിളകൾ അടുത്തറിയാൻ സാധിച്ചതിൽ അധ്യാപകരും സംതൃപതി അറിയിച്ചു. സ്കൂളിന് സമീപത്തുള്ള മികച്ച കർഷക പ്രതിഭ വിജയകുമാരിയെ ചടങ്ങിൽ ആദരിച്ചു. അവർ കുട്ടികളുമായി കൃഷിരീതികളെക്കുറിച്ച് സംവദിക്കുകയും ചെയ്തു

