കരളിലെ അർബുദ ബാധയെ തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എടി ആശുപത്രി റിട്ട പ്രഫസറും വകുപ്പുമേധാവിയുമായിരുന്ന ഡോ ലളിത,വിരമിച്ച ശേഷം പട്ടം എസ്യുടിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ലക്ഷ്മി മനു കുമാർ, മാല പാർവതി (നടി) എന്നിവർ മക്കളാണ്. സംസ്കാരം വൈകിട്ട് 5.30 ന് ശാന്തികവാടത്തിൽ.
