വർക്കല: വർക്കലയിൽ സ്കൂൾ പരിസരങ്ങളും മറ്റും കേന്ദ്രീകരിച്ച് നിരോധിത ലഹരി ഉത്പന്നങ്ങൾ വിറ്റുവന്ന
സംഘം അറസ്റ്റിൽ. വർക്കല ചിലക്കൂർ വള്ളക്കടവ് പാലത്തിന് സമീപം വലിയ വീട്ടിൽ
സിദ്ദിഖ് ഷമീർ (32), വർക്കല ശിവഗിരി കൈതകോണം സലീന മൻസിലിൽ അൻസാരി
(42), ചെമ്മരുതി മുട്ടപ്പലം പാലച്ചിറ പാറപ്പുറം ജംഗ്ഷന് സമിപം ജാസ്മി മൻസിലിൽ
വാഹിദ് (70) എന്നിവരാണ് അറസ്റ്റിലായത്. നിരോധിത പാൻ ഉത്പന്നങ്ങളായ ശംഭു, കൂൾ, ചൈനി
കൈനി എന്നിവ വൻതോതിൽ സംഭരിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം.
സ്കൂൾകുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നതിനെ പറ്റി അന്വേഷിച്ചുവരവേയാണ് സംഘം
പോലീസിന്റെ പിടിയിലായത്. സംഘത്തിലെ ഒരാൾ ഇപ്പോഴും ഒളിവിലാണ് ഇയാൾക്കായി തിരച്ചിൽ
തുടരുന്നതായി പോലീസ് പറഞ്ഞു.കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് വർക്കല എസ് എച് ഒ
സനോജ്.എസ് ന്റെ നേതൃത്വത്തിൽഅന്വേഷണം ഊർജ്ജിതമാക്കി. വർക്കല ഡി വൈ എസ് .പി. നിയാസിന്റെ നിർദ്ദേശാനുസരണം
വർക്കല എസ് എച് ഒ സനോജ്.എസ്, സബ്ബ് ഇൻസ്പെക്ടർ രാഹുൽ പി. ആർ, സബ്ബ് ഇൻസ്പെക്ടർ ശരത്.സി
അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ ഷൈൻ, ലിജോ ടോം ജോസ്, എസ് സി പി ഒ
മാരായ ഷിബു, ഷിജു, വിനോദ്, സാംജിത്ത് , സി പി ഒ മാരായ പ്രശാന്തകുമരൻ, സുരേഷ്, ജസീൻ, ബ്രിജിലാൽ,
ശ്രീജിത്ത് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് ലഹരി സംഘത്തെ പിടികൂടിയത്.
