ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -)0 വാർഷിക ദിനത്തോടനുബന്ധിച്ചു ഐ. എൻ. റ്റി. യൂ. സി യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ നടന്ന വാർഷികാചരണ ചടങ്ങുകളുടെ ഉത്ഘാടനകർമ്മം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു . സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ എസ്. ശ്രീരംഗൻ, കെ. സുരേന്ദ്രൻ, ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെ മുക്ക്, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ എച്ച്. ബഷീർ, ബി. മനോജ്, പ്രസാദ്, ശ്യാം , ജയപ്രകാശ് എന്നിവർസംസാരിച്ചു . ചടങ്ങിന് ശേഷം മധുരം വിതരണവും ചായ സൽക്കാരവും നടക്കുകയുണ്ടായി.
