വർക്കല. 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ പ്രതി അറസ്റ്റിലായി. വർക്കല അയി രൂർ കിഴക്കേപ്പുറം കോളനിയിൽ ചരുവിള വീട്ടിൽ ആഷിക് (24)നെയാണ് ഈ കേസുമായി ബന്ധപ്പെട്ട് വർക്കല പോലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി മാസം മുതൽ പെൺകുട്ടിയോട് പ്രണയം നടിക്കുകയും വീട്ടിൽ അതിക്രമിച്ചു കയറി പീഡനം നടത്തി വരികയുമായിരുന്നു പ്രതിയെന്നു പോലീസ് പറഞ്ഞു ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിൽ വർക്കല എസ് എച്ച് ഒ.സനോജ് എസ്, സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, എഎസ്ഐ മാരായ ഷാനവാസ്, ലിജോ ടോം ജോസ്, എസ് സി പി ഓ മാരായ സൂരജ, ഹേമ,ഷിജു, സിപിഒ മാരായ പ്രശാന്തകുമാരൻ ഷജീർ, റാം ക്രിസ്ത്യൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
