രാജ്യത്തെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി . ഡി . റ്റൈറ്റസ് ദേശീയ പതാക ഉയർത്തി ചടങ്ങിൽ സി പി ഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ അൻവർഷാ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. മുൻ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും എ ഐ ടി യു സി നേതാവുമായ കോരാണി വിജു, മണ്ഡലം കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ നേതാവുമായ ബിജു ജോസഫ്, കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗവും കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി അംഗവുമായ, ആർ രജിത, കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജ്യോതികുമാർ,എം ഷാജു എം എൻ നാസിഫ്, എ ഐ വൈ എഫ് നേതാക്കളായ ഷെഹിൻ,അഫ്സൽ അമൽ സക്കീർ, റാസിം,സഹീർ ഷാ തുടങ്ങിയവർ പങ്കെടുത്തു
