ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികവും എഴുപത്തിയാറാം
സ്വാതന്ത്യദിനവും സമുചിതമായ് ആഘോഷിച്ചു. ചെമ്പകമംഗലം ജംഗ്ഷനിൽ മണ്ഡലം പ്രസിഡൻറ് ജി.ഗോപകുമാർ പതാക ഉയർത്തി. പ്രവർത്തകർ പതാക വന്ദനം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് അബ്ദുൾ അസീസിനെയും
കോവിഡ് കാലഘട്ടത്തിൽ
യൂത്ത് കെയറും കോൺഗ്രസ് കമ്മിറ്റിയും നടപ്പിലാക്കിയ ഉച്ചഭക്ഷണ
പദ്ധതിയിൽ പിൻബലമായി നിന്ന പഞ്ചായത്തംഗം ജുമൈലാബീവിയെയും ആദരിച്ചു, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായി പുതുതായി
തെരഞ്ഞെടുക്കപ്പെട്ട അശോകൻ ചെട്ടിയാരെ ഷാളണിയിച്ച് അനുമോദിച്ചു.
അഡ്വ. സ്റ്റീഫൻസൺ, എ. ഷാജഹാൻ, പഞ്ചായത്തംഗം വി.അജികുമാർ
ഫസിലുദ്ദീൻ, ഷിബു പുന്നൈക്കുന്നം, ആനന്ദ്, ഹർഷദേവ് , രാജേഷ് ഇടയാവണം ,സെമിൻ
സുനേജോ സ്റ്റീഫൻസൺ , മഹിൻ , ആനന്ദ് , ചെമ്പകമംഗലത്തെ ഐ എൻ ടി യു സി പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. എല്ലാ ബൂത്തു കമ്മിറ്റികളും ബൂത്ത് ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുകയും
പതാക വന്ദനം നടത്തുകയും ചെയ്തു.


