ജനസേവനം ജീവിത ദൗത്യം 2017 വാട്സ്ആപ് കൂട്ടായ്മ പ്ലസ് ടു കൊമേഴ്സ് വിഭാഗത്തിൽ ഫുൾ എ പ്ലസുംയുഎഇയിലെ ടോപ് സ്കോർ കരസ്ഥമാക്കുകയും ചെയ്ത അഴൂർ മുട്ടപ്പലം സ്വദേശിനി ഹിൽ വ്യൂ – വിൽ ഷഹന ഷഹൻഷായെ വർക്കല എംഎൽഎ ജോയ് അനുമോദിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ അനിൽ ചടങ്ങിൽ പ്രോത്സാഹന സമ്മാനങ്ങൾ നൽകി. നാട്ടിലെ സി ഡി എസ് ചെയർ പേഴ്സൺ സുതാശാന്തി , മുട്ടപ്പലം മുസ്ലീം ജമാഅത്ത് പ്രസിഡന്റ് എം അലിയാര്കുഞ്ഞ് , ശ്രീ ആയിര വില്ലി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം സതീഷ് കുമാർ , പെരുങ്ങുഴി മുസ്ലീം ജമാഅത്ത് പ്രസിഡന്റ് എ അബ്ദുൽ ഹക്കീം , എസ് എൻ ഡി പി ചിറയിൻകീഴ് യൂണിയൻ കൗൻസിലർ കൃത്തിദാസൻ , സി പി ഐ എം നേതാക്കളായഎസ് പ്രകാശൻ ,കെഎസ് എ റഷീദ് , കെ എസ് കെ ടി യു നേതക്കളായ ബി ഷിബു , റ്റി എച്ച് മഞ്ജു ദാസ് എന്നിവർ പങ്കെടുത്തു. വാട്സ്ആപ്പ് കൂട്ടായ്മ കൺവീനർ നാസർ എ ആർ മുട്ടപ്പലം നേതൃത്വം നൽകി.
