കല്ലമ്പലം:തിരുവനന്തപുരം ഭാഗത്തു നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറി എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്ത കാറിനു മുകളിലേക്ക് ലോറി മറിയുകയായിരുന്നു.ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം.
Contents
കാർ നിർത്തിയിട്ട് യാത്രികർ സമീപത്തെ കടയിൽ ചായ കുടിക്കാൻ പോയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും ഗുരുതര പരിക്കില്ല. അപകടത്തെ തുടർന്ന് വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. കല്ലമ്പലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
