ബൈക്കില്‍ പോകുന്നതിനിടെ, നായ കുറുകെ ചാടി അപകടത്തിൽപ്പെട്ട യുവാവ് മരണപ്പെട്ടു. കുന്നത്തുകാൽ സ്വദേശി എൻ എസ് അജിൻ (25) ആണ് മരിച്ചത്
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പാറശാല കുന്നത്തുകാലിലാണ് അപകടം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
അരുവിയോട് ജംഗ്ഷനില്‍ അജിന് ബൈക്കില്‍ പോകുന്നതിനിടെ, നായ കുറുകെ ചാടിയാണ് അപകടം നടന്നത് . നായയുമായി ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും വീഴ്ചയില്‍ അജിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
