കല്ലമ്പലം: നാവായിക്കുളം മേഖലയിൽ റബർ ഷീറ്റ് മോഷണം വ്യാപകമാകുന്നു. മൂന്നിടങ്ങളിലായി 267 ഷീറ്റുകൾ മോഷണം പോയി.മോഷണം പോയവർ സി.സി ടി.വി ദൃശ്യങ്ങൾ പള്ളിക്കൽ പൊലീസിന് കൈമാറി.
മോഷണ വിവരം വീട്ടുകാർ അറിയാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നാവായിക്കുളം പൈവേലിക്കോണം തീർഥത്തിൽ ദിലീപ് കുമാർ, നാവായിക്കുളം ഇടമൺനില നിസാം മൻസിലിൽ നിസാമുദ്ദീൻ, നാവായിക്കുളം ഇടമൺനില സ്വദേശി അലിയാരുകുഞ്ഞ് എന്നിവരുടെ വീടുകളിൽനിന്നുമാണ് ഷീറ്റുകൾ മോഷണം പോയത്.ദീലീപ് കുമാറിന്റെ 206 ഉം നിസാമുദ്ദീന്റെ 55 ഷീറ്റും അലിയാരുകുഞ്ഞിന്റെ ആറ് ഷീറ്റുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 12.20നാണ് നിസാമുദ്ദീന്റെയും അലിയാരുകുഞ്ഞിന്റെയും വീട്ടിൽ മോഷണം നടന്നത്.
വലിയതോതിൽ റബർ ഷീറ്റുകൾ വീടിന് പുറത്ത് സൂക്ഷിക്കുന്നവരിൽ നിന്നും കുറച്ച് ഷീറ്റുകൾ മാത്രം മോഷണം പോയാൽ പലപ്പോഴും വീട്ടുകാർ ശ്രദ്ധിക്കാറില്ല
