കൊവിഡേല്പ്പിച്ച ആഘാതങ്ങളെ അതിജീവിച്ച് വളരെക്കാലത്തിനുശേഷം തോന്നയ്ക്കല്‍ ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂളും ഒത്തൊരുമയുടെ ഓണം ആഘോഷിച്ചു.കുട്ടികളും അധ്യാപകരും ആഘോഷങ്ങളുടെ ഭാഗമായി.സ്കൂള്‍ പ്രധാന അധ്യാപകന് .സുജിത്ത്.എസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു.വൈകുന്നേരം, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ബീനാബീഗം.എച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി . സന്തോഷ് തോന്നയ്ക്കല്‍,ഓണാഘോഷങ്ങളുടെ കണ്‍വീനര്‍ നിസാര്‍ അഹമ്മദ്,.ഷാജി,ജാസ്മിന് എന്നിവര്‍ സംസാരിച്ചു.


