മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വദിനമായ ഇന്ന് കോണ്‍ഗ്രസ് പെരുങ്ങുഴി, അഴൂര്‍ മണ്ഡലം കമ്മിറ്റികള്‍ പെരുങ്ങുഴി ജംഗ്ഷനില്‍ ഇന്ദിരാജി അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു.പരിപാടികള്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് സി.എച്ച്. സജീവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ. ഓമന, വി.കെ. ശശിധരന്, ജി. സുരേന്ദ്രന്, മാടന്‍വിള നൗഷാദ്, എ.ആര്. നിസാര്‍, എസ്. ജി. അനില്‍കുമാര്‍, എം. കെ.ഷാജഹാന്, ജയാ സജിത്ത്, രാജന് കൃഷ്ണപുരം. തുടങ്ങിയവര്‍ പങ്കെടുത്തു.
Contents
