കാട്ടാക്കട: കാട്ടാക്കട കോഓപറേറ്റിവ് സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ്. സ്ഥാപനത്തിന്റെ പേരിനോട് സാദൃശ്യമുള്ള, കാട്ടാക്കട മൾട്ടിപർപസ് കോഓപറേറ്റിവ് സൊസൈറ്റിയെന്ന വ്യാജ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ നിരവധി പേര്‍ക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി വിവരം. ഇതിനകം നിരവധിപേർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആര്യങ്കോടിലെ മുന്‍ പഞ്ചായത്തംഗമാണ് സ്ഥാപനം തുടങ്ങിയത്.തട്ടിപ്പിനിരയായവർ അഴിമതി നിരോധന ബ്യൂറോ കോഓപറേറ്റിവ് ഓംബുഡ്സ്മാനും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
Contents
