കല്ലമ്പലം: മോഷ്ടാക്കളെ പേടിച്ച് സി.സി.ടി.വി സ്ഥാപിച്ച വ്യാപാരികൾക്ക് മോഷണം തടയാനാവുന്നില്ലെന്നതിനുപുറെമ സി.സി.ടി.വി സംവിധാനംകൂടി നഷ്ടപ്പെടുന്നു. മോഷ്ടാക്കൾ മിക്കയിടങ്ങളിലും സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കടക്കം കവരുകയാണ്. പാരിപ്പള്ളി മേഖലയിൽ ഇത്തരത്തിലുള്ള മോഷണം വ്യാപകമായിട്ടുണ്ട്. സി.സി.ടി.വി കാമറയും ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികളും മോഷ്ടാക്കൾ കൊണ്ടുപോകുന്നു. കഴിഞ്ഞദിവസം ഐവ ബേക്കറി, കാഞ്ഞിരത്തിൻമൂട്ടിൽ ഹാർഡ് വെയർസ് എന്നീ സ്ഥാപനങ്ങളിൽ കവർച്ച നടന്നു.
