അഞ്ചുതെങ്ങ് : ഫെറോനാ സാമൂഹ്യ ശുശ്രൂഷ സമിതി വിവിധ ഇടവകകളിൽ സംഘടിപ്പിക്കുന്ന ‘ഗ്രാമദീപം ‘ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങ് ജംഗ്ഷനിൽ ചൈൽഡ് ലൈൻ -കൗമാര വിഭാഗത്തിലെ കുട്ടികൾ തെരുവ് നാടകം അവതരിപ്പിച്ചു.എക്സൈസ് ആറ്റിങ്ങൽ റേഞ്ച് സി. ഐ .ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു.
അഞ്ചുതെങ്ങ് സി.ഐ. ചന്ദ്രദാസ് ,സാമൂഹ്യ ശുശ്രൂഷ കോർഡിനേറ്റർ ഫാദർ ബിഡ് മനോജ് അമാഡോ ,എസ് .ഐ. ഗോപകുമാർ ,എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി. ഫാദർ ബിജോയ്, ആനിമേറ്റർമാരായ പ്രീതി, അനിത ,പ്രിൻസി ,സാന്ദ്ര, സോൻസി ,ആഗി ,സൗമ്യ, ഫെല്സിറ്റ ,സിമി എന്നിവർ നേതൃത്വം നൽകി .
