കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും എസി ലോ ഫ്ലോർ ബസ്സിൽ ആലപ്പുഴ,കുമരകം ഹൗസ് ബോട്ട് യാത്ര സംഘടിപ്പിച്ചിരിക്കുന്നു. കുറഞ്ഞ ചിലവിൽ യാത്രക്കാരെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്തരം യാത്ര കെ എസ് ആർ ടി സി സംഘടിപ്പിച്ചിരിക്കുന്നത്. കേവലം 1450 രൂപാ ചിലവിൽ റോഡ് യാത്രയും ജലയാത്രയും ഒരുമിച്ച് ആസ്വദിക്കാൻ യാത്രക്കാർക്ക് അവസരം ഒരുക്കുന്നു. *നവംബർ 20 ന് *രാവിലെ* 6.30 മണിക്ക് കൊല്ലത്ത് നിന്നും എസി ലോ ഫ്ലോർ ബസ്സിൽ പുറപ്പെട്ട് മുഹമ്മ, തണ്ണീർമുക്കം വഴി 10.30 ന് കുമരകത്തെത്തി 11 മണി മുതൽ 4 മണി വരെ ഹൗസ്ബോട്ട് യാത്ര. 4 മണിക്ക് ശേഷം ആലപ്പുഴ ബീച്ച് സന്ദർശിക്കുന്നു. 7 മണിക്ക് തിരിച്ചുള്ള യാത്ര തുടങ്ങി രാത്രി 9.30 മണിക്ക് കൊല്ലം ഡിപ്പോയിൽ എത്തിച്ചേരുന്നു.
NB: യാത്രക്കൂലി(എ സി ലോ ഫ്ലോർ ബസ് )+ഹൗസ് ബോട്ടിലെ യാത്രയും ഭക്ഷണവും ഉൾപ്പെടെ ( വെൽക്കം ഡ്രിങ്ക് + കരിമീൻ ഫ്രൈ, ചിക്കൻകറി ഉൾപ്പെടെ ഉച്ചഭക്ഷണം + വൈകിട്ട് ചായ ,ചെറുകടി) ആകെ തുക 1450/-
കോൺടാക്ട് അരവിന്ദ് :9447721659
രാജേഷ് :9496675635
അരുൺ ജ്യോതിഷ് :7907017440
