ജീവിതവിജയത്തിനുള്ള അപൂർവ്വ അവസരങ്ങളാണ് വിദ്യാഭ്യാസം നൽകുന്നതെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.
കേരള പാണൻ സമാജം സംസ്ഥാന കൺവെൻഷനിൽ വിദ്യാഭ്യാസ പുരസ്ക്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരനിഷേധങ്ങൾക്കെതിരെ കാലം കണ്ടെത്തിയ പരിഹാരമാണ് വിദ്യാഭ്യാസം. പുരോഗതിയുടെ പുതിയ വഴികൾ അത് തുറന്നിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ എം നൗഷാദ് എം.എൽ.എ ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ചിറയിൻകീഴ് അജിനികുമാർ സ്വാഗതം പറഞ്ഞു. പി.തങ്കപ്പൻ അദ്ധ്യക്ഷനായി.
സംഘടന ഏർപ്പെടുത്തിയ തിരുവരങ്കത്ത് പാണനാർ പുരസ്കാരം ആശ്രാമം പി തങ്കപ്പന് എം.നൗഷാദ് എം എൽ എ നൽകി.
ഡോ. എ.അശോക് കുമാർ,കെ ആർ രാജേന്ദ്രൻ, വിനോദ് പട്ടാഴി, സ്വപ്ന ജയൻസ്, പൗഡിക്കോണംബാലകൃഷ്ണൻ, കണ്ണനല്ലൂർ സദാനന്ദൻ, ബിജുമോൻ ,ബി എസ് ബാബു എന്നിവർ പങ്കെടുത്തു.
