വെള്ളറട: കത്തിപ്പാറ- പന്നിമല -കുരിശുമല- കൂതാളി റിങ് റോഡ് ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയായി. വെള്ളറട പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡാണ് കൂതാളി കുരിശുമല പന്നിമല കത്തിപ്പാറ റിങ് റോഡ്. 15 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തികരിച്ചത്. ഈ റോഡിന്റെ പുനരുദ്ധാരണം പൂർത്തിയായതോടെ മലയോരജനതയുടെ കാലങ്ങളായുള്ള ആവശ്യം സഫലമാകുകയാണ്. അമ്പൂരി കള്ളിക്കാട് പ്രദേശങ്ങളിൽനിന്ന് തമിഴ്നാട്ടിലേക്ക് നെടുമങ്ങാട് -ഷൊർളക്കോട് റോഡിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുന്നതിനുള്ള പുതിയൊരു യാത്രാമാർഗമാണ് ഇത്. തെക്കൻ കുരിശുമല, കാളിമല തുടങ്ങിയ തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രയും ഇതോടെ സുഗമമാകും.
Contents
