തിരുവനന്തപുരം:എ റ്റി ആശുപത്രി കോമ്പൗണ്ടിൽ ഉള്ള മാലിന്യ കൂമ്പാരം കൂടുന്നതിന് എതിരെ ജെ എസ് എസ് സോഷ്യലിസ്റ്റ് (സോഷ്യലിസ്റ്റ്) തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ് എ ടി ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കാണുന്ന മാലിന്യ കൂമ്പാരം കൂടുന്നത് കാരണം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും, ആശുപത്രി മാലിന്യം ആയതിനാൽ സർജറിയുടെ അവശിഷ്ടങ്ങളും മറ്റും ഉള്ളത് കാരണം തെരുവ് നായ്ക്കൾ ഇതിനെ കടിച്ചെടുത്ത് സമീപപ്രദേശങ്ങളിൽ കൊണ്ട് ഇടുന്നു.ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു, ഈ മാലിന്യങ്ങളിൽ നിന്നും ഒട്ടനവധി സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനും സമീപപ്രദേശത്തെ ശുദ്ധജലസ്രോതസ്സുകൾ മലിനപ്പെടാൻ സാധ്യത ഉള്ളതിനാലും ആരോഗ്യവകുപ്പും തിരുവനന്തപുരം കോർപ്പറേഷനും അടിയന്തരമായി ഇടപെട്ട് മാലിന്യം നീക്കം ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജെ എസ് എസ് (സോഷ്യലിസ്റ്റ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി പോത്തൻകോട് വച്ച് കൂടുകയുണ്ടായി. ജില്ലാ പ്രസിഡണ്ട് ദിലീപ് തമ്പി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പാളയം സതീഷ് ഉദ്ഘാടനം ചെയ്തു,
ജില്ലാ സെക്രട്ടറി വാവറ അമ്പലം അജി, വെഞ്ഞാറമൂട് സുദർശനൻ എം നാഷിദ് ബൈജു ദിവാകർ, ചെല്ലാംകോട് വിജയൻ, സജി ദേവൻ, ഷിബു തുടങ്ങിയ നേതാക്കൾ സംസാരിച്ചു,


