പാറശാല: അന്തർ സംസ്ഥാന ബസിൽ നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മൂന്നു പേർ പിടിയിൽ. പത്തനാപുരം വാളക്കോട് സ്വദേശി ഷെഹീർ (23), കൊല്ലം നെടുമ്പന സ്വദേശി ശിവപ്രദീപ് (27), മയ്യനാട് സ്വദേശി അരശ്.എസ് കുമാർ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തിനു പ്രതികൾ ഉപയോഗിച്ച കാറും പിടികൂടി. ഇന്നലെ ചെന്നൈയിൽ നിന്നെത്തിയ സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന ഷെഹീറിന്റെ പക്കൽ നിന്ന് അമരവിള ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ആണ് 4.069 കിലോ കഞ്ചാവ് കണ്ടെത്തിയത്.ബസ് തിരുവനന്തപുരത്ത് എത്തുമ്പോൾ യുവാവിനെ കൂട്ടികൊണ്ടു പോകാൻ കാറിൽ എത്തിയ സംഘാംഗങ്ങൾ ആണ് പിടിയിലായ മറ്റ് രണ്ടു പ്രതികൾ. അമരവിള എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷ്, പ്രീവന്റിവ് ഒാഫീസർമാരായ ഷിബുകുമാർ, കെ.ഷാജു, വിപിൻസാം, സിഇഒമാരായ ആർ.എസ് രാജേഷ്, ആർ.എസ് അനീഷ്, ടി.ജോണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
