നേമം: ആറ് ലിറ്റര്‍ മദ്യവും 30 പാക്കറ്റോളം ലഹരിപദാർഥങ്ങളുമായി വയോധികനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം മനുകുലാദിച്ചമംഗലം എസ്റ്റേറ്റ് സത്യന്‍ നഗര്‍ ടി.സി 53/1471 കൃപഭവനില്‍ മണിയന്‍ എന്ന ബെല്‍സണ്‍ (72) ആണ് പിടിയിലായത്. ആറരലിറ്റര്‍ മദ്യമാണ് പിടിച്ചത്. 30 പാക്കറ്റോളം വരുന്ന ലഹരിപദാർഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.സി.ഐ രഗീസ്‌കുമാര്‍, എസ്.ഐമാരായ മധുമോഹന്‍, രാജേഷ്, പ്രവീണ്‍ചന്ദ്ര പ്രതാപ്, എ.എസ്.ഐ പത്മകുമാര്‍, സി.പി.ഒമാരായ ദീപക്ക്, ഗിരി എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
